നാഡിയ : ഇന്ത്യ മുഴുക്കെ ലോക്ക് ഡൗണിലായിട്ട് ഒരു മാസം കഴിയുന്നു. എന്നാൽ 365 ദിവസവും ലോക്ക് ഡൗണിലായിരിക്കുന്ന ഒരു ഗ്രാമമുണ്ട് ഇന്ത്യയിൽ. പശ്ചിമ ബംഗാളിലുള്ള ആ ഗ്രാമത്തിന്റെ പേര് നാഡിയ എന്നാണ്.നിലവിൽ ഈ ഗ്രാമം ബംഗ്ലാദേശിലെ കുറ്റവാളികളുടെ അപ്രഖ്യാപിത ഭരണത്തിലാണ്. കുറ്റവാളികൾ തേർവാഴ്ച നടത്തുന്ന ഈ ഗ്രാമം കിഴക്കേ അതിര് പങ്കിടുന്നത് ബംഗ്ലദേശ് രാഷ്ട്രത്തോടാണ്. ഗൂഗിൾ ജില്ലയും നോർത്ത് പർഗാനയുമാണ് മറ്റ് അതിരുകൾ.ഒരു ഭാഗത്ത് ഈ ഗ്രാമവാസികളെ ബംഗ്ലാദേശിലെ കുറ്റവാളികൾ ഉപദ്രവിക്കുമ്പോൾ മറുഭാഗത്ത് ബിഎസ്എഫ് സൈനികരുടെ കാൽപ്പെരുമാറ്റം പോലുംഇവരെ വല്ലാതെ ഭീതിപ്പെടുത്തുന്നു.സ്ഥിരം അക്രമങ്ങളുണ്ടാവാറുള്ള ഗ്രാമമായതിനാൽ സൈന്യത്തിന്റെ നിരന്തര സാന്നിധ്യവും ഇവിടെയുണ്ട്.
ഇവിടെയുള്ള ജനങ്ങൾക്ക് ആ ഗ്രാമത്തിൽ നിന്നും പുറത്തേക്കോ,മറ്റാർക്കെങ്കിലും ഈ ഗ്രാമത്തിനുള്ളിലേക്കോ പ്രവേശിക്കാനുള്ള അനുവാദമില്ല.അങ്ങനെ ചെയ്യാൻ ശ്രമിച്ചവരെ ഒന്നും അക്രമികൾ വെറുതെ വിട്ടിട്ടുമില്ല.350 പേരാണ് ഈ ഗ്രാമത്തിലുള്ളത്. ആ ഗ്രാമത്തിനു പുറത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ചൊന്നും ഗ്രാമവാസികൾ അറിയാറില്ല. പുറം ലോകത്തെ വാർത്തകൾ അറിയാനുള്ള ഏക മാർഗം ടിവി മാത്രമാണ്.അനുവദിച്ച സമയങ്ങളിൽ മാത്രമേ ഇവിടുത്തെ ജനങ്ങൾക്ക് പുറത്തിറങ്ങാനുള്ള അനുവാദമുള്ളൂ. ബാക്കി സമയങ്ങളിലെല്ലാം ആ ഗ്രാമത്തിൽ കർഫ്യൂ ആണ് നിലനിൽക്കുക.ഒരു തരത്തിലുള്ള ആഘോഷ പരിപാടികൾക്കും ഈ ഗ്രാമത്തിൽ അനുമതിയില്ല.ഇപ്പോൾ ഇന്ത്യയൊട്ടാകെ ലോക്ക് ഡൗണിലാണ്.ഒരുപാട് നാളുകളായി നാഡിയ ഗ്രാമം ലോക്ക്ഡൗണിലായിരിക്കുന്നത് കൊണ്ട് തന്നെ ഇപ്പോൾ സർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഇവരെ കാര്യമായി ഭയപ്പെടുത്തുന്നില്ല എന്നതാണ് സത്യം.
Discussion about this post