ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിലുള്ള ബദ്രിനാഥ് ക്ഷേത്രം മെയ് 15-ന് തുറക്കും.മുഖ്യപൂജാരിയായ റാവൽജിയടക്കം 27 പേർക്ക് മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂയെന്ന് ബദ്രി- കേദാർ ക്ഷേത്രസമിതി അറിയിച്ചു.ജോഷിമഠ് സബ്ഡിവിഷണൽ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് ക്ഷേത്രം തുറക്കുന്നത്. തൽക്കാലം, ഭക്തർക്കാർക്കും പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്.
ഗഡ്‌വാൾ മലനിരകളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത മഹാവിഷ്ണു ക്ഷേത്രമാണ് ബദ്രിനാഥ്.ഗംഗോത്രി,യമുനോത്രി,ബദ്രിനാഥ് കേദാർനാഥ് എന്നീ നാല് ക്ഷേത്രങ്ങൾ ചാർധാം എന്നാണ് അറിയപ്പെടുന്നത്. കഠിനമായ മഞ്ഞുവീഴ്ച മൂലം, വർഷത്തിൽ ആറുമാസം ഈ നാലു ക്ഷേത്രങ്ങളും അടഞ്ഞു കിടക്കും.










