ഉത്തര സിക്കിമിൽ വ്യാഴാഴ്ച സംഭവിച്ച കനത്ത മഞ്ഞിടിച്ചിലിൽ രണ്ടു പട്ടാളക്കാർ മരിച്ചു. പട്രോളിംഗിനിറങ്ങിയ ലഫ്റ്റനന്റ് കേണലും മറ്റൊരു പട്ടാളക്കാരനുമാണ് കനത്ത ഹിമപാതം മൂലം മരണമടഞ്ഞത്. ഒരാളെ കാണാതായിട്ടുണ്ട്.
ലെഫ്റ്റ് കേണൽ റോബർട്ട് ടി.എ, സാപ്പർ ഷണ്മുഖ റാവു എന്നിവരാണ് മരിച്ചതെന്ന് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചു.18 പേരോളം അടങ്ങുന്ന സംഘം ലുഗ്നാക്ക് ലാ പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോഴാണ് മഞ്ഞിടിഞ്ഞുവീണത്.കാണാതായ ജവാനു വേണ്ടി കനത്ത തിരച്ചിൽ നടക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.










