കൊച്ചി : പ്രവാസികളോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുള്ള കാലാവധിയിൽ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി.7 ദിവസം സർക്കാർ ക്വാറന്റൈനും 7 ദിവസം ഹോം ക്വാറന്റൈനും വേണമെന്നായിരുന്നു കേരളം ആവശ്യപ്പെട്ടത്.ഈ ആവശ്യം കേന്ദ്രം എതിർക്കുകയും 14 ദിവസം സർക്കാരിന്റെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന് ഹൈക്കോടതിയിൽ വാദിക്കുകയും ചെയ്തു.
വളരെ കുറച്ച് പ്രവാസികളെ മാത്രമേ ഇതുവരെ തിരികെ കൊണ്ടുവരാൻ ആയിട്ടുള്ളൂ.അവരിൽ തന്നെ വളരെ കുറച്ച് പേർ മാത്രമാണ് സർക്കാർ ക്വാറന്റൈനിൽ ഉള്ളത്.രണ്ട് ലക്ഷത്തോളം മുറികൾ ഇപ്പോഴും പ്രവാസികളെ ക്വാറന്റൈൻ ചെയ്യുന്നതിന് സജ്ജമാണ്.ആയതിനാൽ സൗകര്യങ്ങൾ കുറവാണെന്നു പറഞ്ഞ് പ്രവാസികളുടെ ക്വാറന്റൈൻ കാലാവധി കുറക്കണമെന്ന് ആവശ്യപ്പെടാൻ സംസ്ഥാനത്തിന് കഴിയില്ല.
രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്ര സർക്കാർ എന്ത് തീരുമാനമെടുത്താലും അത് പാലിക്കാൻ സംസ്ഥാനം ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു.









