തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയതിനെ സ്വാഗതം ചെയ്ത് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാംഘട്ട സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി. സംസ്ഥാനങ്ങളുടെ വായ്പാ പരിധി മൂന്നു ശതമാനത്തില്‍ നിന്ന് അഞ്ചുശതമാനമാക്കി ഉയര്‍ത്താനാണ് തീരുമാനം.
അതേസമയം, വായ്പ എടുക്കാനുള്ള നിബന്ധനകള്‍ ഒഴിവാക്കുകയോ ചര്‍ച്ച നടത്തുകയോ വേണമെന്നും ധനമന്ത്രി പറഞ്ഞു.
വായ്പാ പരിധി ഉയര്‍ത്തിയതിന്റെ ഫലമായി സംസ്ഥാനങ്ങളുടെ ഭരണസ്തംഭനം സംസ്ഥാനങ്ങളില്‍ ഒഴിവാക്കാന്‍ കഴിയും. വായ്പ ലഭിച്ചാലും കേരളത്തിന്റെ വരുമാന ഇടിവിന്റെ പകുതി മാത്രമേ നികത്താന്‍ കഴിയൂ. കൊള്ളപ്പലിശ ഒഴിവാക്കാന്‍ കേന്ദ്രം വായ്പ എടുത്തു നല്‍കുകയോ സംസ്ഥാനങ്ങളുടെ കടപ്പത്രങ്ങള്‍ റിസര്‍വ് ബാങ്ക് നേരിട്ട് വാങ്ങുകയോ ചെയ്യണം. കേന്ദ്ര ബജറ്റിലുള്ള സംസ്ഥാന വരുമാനത്തിന്റെ അഞ്ച് ശതമാനം വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ഐസക്ക് ചൂണ്ടിക്കാട്ടി.
Discussion about this post