ഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വ്യോമഗതാഗതം ഇന്ന് മുതല്‍ പുനരാരംഭിക്കും. ആഭ്യന്തരസര്‍വീസില്‍ കൊറോണ ലക്ഷണം കാണിക്കാത്ത ആള്‍ക്കാര്‍ക്ക് ആയിരിക്കും യാത്രാ അനുമതി. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള 14 ദിവസത്തെ നിരീക്ഷണം തുടരുകയും ചെയ്യുമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി.
യാത്രയ്ക്ക് ശേഷം കൊറോണ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവര്‍ ജില്ലാ/സംസ്ഥാന/ദേശീയ ആരോഗ്യവിഭാഗത്തെ അറിയിക്കുകയും വേണം. വിമാന/ട്രെയിന്‍/അന്തര്‍ സംസ്ഥാന ബസ് തുടങ്ങി ആഭ്യന്തരയാത്രകള്‍ക്ക് ഏത് മാര്‍ഗ്ഗം ഉപയോഗിച്ചാലും അത് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം അനുസരിച്ചായിരിക്കണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം കര്‍ശനമാണ്.
ഇന്ത്യയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് 14 മുതല്‍ ഏഴു ദിവസം വരെ നിര്‍ബ്ബന്ധിത ക്വാറന്റൈനാണ്. ഏഴു ദിവസം സ്വന്തം ചെലവില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള കേന്ദ്രങ്ങളിലോ വീട്ടിലോ കഴിയാം. മറ്റു രോഗമുള്ളവര്‍, ഗര്‍ഭിണികള്‍, മരണവുമായി ബന്ധപ്പെട്ടവര്‍, ഗുരുതരമായ രോഗമുള്ളവര്‍, 10 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒപ്പമുളളവര്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ എന്നിവര്‍ക്കാണ് 14 ദിവസത്തെ ഹോം ക്വാറന്റൈന്. ഇവര്‍ക്ക് ആരോഗ്യസേതു ആപ്പും നിര്‍ബ്ബന്ധിതമാക്കിയിട്ടുണ്ട്.
ക്വാറന്റൈന് കാര്യത്തില്‍ പൊതു മാര്‍ഗ്ഗ നിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലൂം ഐസൊലേഷന്‍ കാര്യങ്ങളില്‍ സംസ്ഥാനത്തിന് തീരുമാനം കൊണ്ടുവരാനുള്ള അനുമതിയും കേന്ദ്രം നല്‍കിയിട്ടുണ്ട്. ട്രെയിനിലും വിമാനത്തിലും ബസിലും യാത്ര ചെയ്യുന്നതിന് മുമ്പായി വ്യക്തിപരമായി തന്നെ പരിശോധനകള്‍ക്കും വിധേയമാകേണ്ടി വരും. യാത്രക്കാരോട് ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post