കാസർഗോഡ് : കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാസർഗോഡ് കുമ്പള സ്വദേശികളായ രണ്ട് പേർ കിണറ്റിൽ വീണു മരിച്ചു.ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.സഹോദരങ്ങളായ നാരായണൻ (45), ശങ്കർ (35) എന്നിവരാണ് മരിച്ചത്.
പശുക്കുട്ടിയെ രക്ഷിക്കുന്നതിനായി ആദ്യം കിണറ്റിലിറങ്ങിയത് ശങ്കറായിരുന്നു.ശങ്കർ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ സഹായിക്കുന്നതിന് വേണ്ടിയാണ് നാരായണനും കിണറ്റിലിറങ്ങിയത്.രണ്ടു പേരെയും കിണറ്റിനു പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് നാട്ടുകാർ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.ഇരുവരും ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.












