ഡൽഹി: കൊവിഡ് 19ന് സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ബിജെപി ദേശീയ വക്താവ് സംബിത് പത്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വ്യാഴാഴ്ച അദ്ദേഹത്തെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. മാദ്ധ്യമങ്ങളിലെ ശക്തമായ നിലപാടുകളുടെ പേരിൽ ശ്രദ്ധേയനായ സംബിത് പത്ര യുവാക്കൾക്കിടയിൽ ശക്തമായ സ്വാധീനമുള്ള ജനപ്രിയ നേതാവാണ്. ട്വിറ്ററിൽ 44 ലക്ഷം പേരാണ് അദ്ദേഹത്തെ പിന്തുടരുന്നത്.








