സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ഇന്നാരംഭിക്കും.ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. വിക്ടേഴ്‌സ് ചാനൽ വഴിയാണ് ക്ലാസുകൾ സംപ്രേഷണം ചെയ്യുക.
ഓരോ ക്ലാസുകളുടെ യും വിഷയം തിരിച്ചുള്ള ടൈംടേബിൾ വിദ്യാഭ്യാസവകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമാണ് നടക്കുക.കാലത്ത് എട്ടര മുതലാണ് ക്ലാസ്സുകൾ ആരംഭിക്കുക.ആദ്യ ക്ലാസ് പ്ലസ് ടു വിദ്യാർത്ഥികളുടെയാണ്. എട്ടരയ്ക്ക് ഇംഗ്ലീഷ്, ഒമ്പതിന് ജോഗ്രഫി, ഒമ്പതരയ്ക്ക് ഗണിതശാസ്ത്രം, പത്തുമണിക്ക് രസതന്ത്രം എങ്ങനെയാണ് ടൈംടേബിൾ. 11 മണിയോടുകൂടി പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും












