ജമ്മു: ജമ്മു കശ്മീരിൽ വീണ്ടും നുഴഞ്ഞു കയറ്റശ്രമം.നിയന്ത്രണ രേഖ മറികടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു.ജമ്മുകാശ്മീരിലുള്ള രാജൗറി ജില്ലയിലാണ് അതിർത്തി മറികടക്കാനുള്ള ശ്രമം നടന്നത്.തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം.
പാക് അധീന കാശ്മീരിലൂടെയാണ് ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറാൻ തീവ്രവാദികൾ ശ്രമിച്ചത്.ഇത് ശ്രദ്ധയിൽപെട്ട ജമ്മുവിലെ നൗഷേരാ ഭാഗത്തുള്ള സൈനികർ തീവ്രവാദികളെ വെടിവെക്കുകയായിരുന്നു.











