ഡല്‍ഹി : കൊറോണയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടം പ്രഖ്യാപിച്ച് വ്യോമയാനമന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി.
ജൂണ്‍ 11 മുതല്‍ 30 വരെയാണ് മൂന്നാം ഘട്ട മിഷന്. അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും ഉള്‍പ്പെടെ 70 വിമാനസര്‍വ്വീസുകള്‍ ഉണ്ടാകും. അമേരിക്കയിലേക്ക് കൂടുതല്‍ സര്‍വ്വീസ് നടത്തും. അന്താരാഷ്ട്ര വിമാനസര്‍വ്വീസ് തുടങ്ങാന്‍ ശ്രമം തുടരും. എന്നാല്‍ പല രാജ്യങ്ങളും സര്‍വ്വീസുകള്‍ അനുവദിക്കുന്നില്ലെന്നും, സര്‍വ്വീസ് തുടങ്ങാന്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്ഥിതി സാധാരണ നിലയിലേക്ക് വരേണ്ടതുണ്ടെന്നും വ്യോമയാനമന്ത്രി വ്യക്തമാക്കി.
കൊറോണ പ്രതിസന്ധി കാരണം പ്രവാസികളായ നിരവധിപ്പേരാണ് വിവിധ ലോകരാജ്യങ്ങളില്‍ കുടുങ്ങിയത്. ഇവരില്‍ പലരേയും രണ്ട് ഘട്ടമായി നടപ്പിലാക്കിയ വന്ദേഭാരത് മിഷനിലൂടെയാണ് നാട്ടിലെത്തിച്ചത്.
Discussion about this post