ഡൽഹി കലാപത്തിൽ അറസ്റ്റിലായ ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈന്റെ പങ്കു വെളിപ്പെടുന്നു. പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിൽ, ഡൽഹി കലാപത്തോടനുബന്ധിച്ച് ഏതാണ്ട് ഒരു കോടി 30 ലക്ഷം രൂപ ചിലവാക്കിയതായി പറയുന്നു.കലാപകാരികളുടെ നേതാക്കളായ ഉമർ ഖാലിദ്, ഖാലിദ് സൈഫി എന്നിവരടക്കമുള്ളവരുമായി താഹിർ ഹുസൈൻ കൂടിക്കാഴ്ച നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
ഡൽഹി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ വധിച്ച കേസിലാണ് താഹിർ ഹുസൈനെ പോലീസ് അറസ്റ്റ് ചെയ്തത്.താഹിർ ഹുസൈനെ വീടിന്റെ ടെറസിൽ നിന്നും കല്ലുകളും പെട്രോൾ ബോംബുകളും പോലീസ് റെയ്ഡിൽ കണ്ടെടുത്തിരുന്നു.100 വെടിയുണ്ടകൾ താഹിർ ഹുസൈൻ വാങ്ങിയതായി കണ്ടെത്തിയ ഡൽഹി പോലീസ്, റെയ്ഡിൽ 64 വെടിയുണ്ടകളും ഉപയോഗിച്ച് 22 ഷെല്ലുകളും കണ്ടെടുത്തിരുന്നു.കുറ്റപത്രത്തിൽ ഇക്കാര്യവും പോലീസ് പരാമർശിച്ചിട്ടുണ്ട്.
Discussion about this post