ഡൽഹി: ഭീം ആപ്പിലൂടെ വിവര ചോർച്ച നടന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേശീയ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. ആരോപണങ്ങൾ അവാസ്തവമാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എൻപിസിഐ സ്ഥിരീകരിച്ചു.
ഭീം ആപ്പിലൂടെ ഡാറ്റ ചോർന്നുവെന്ന വാര്‍ത്തകളെ കുറിച്ച് എന്‍പിസിഐ സ്വതന്ത്ര്യ അന്വേഷണം നടത്തിയിരുന്നു. യുപിഐ ഐഡി, യഥാർത്ഥ അക്കൗണ്ടുകൾക്ക് പകരം, സൗകര്യപ്രദമായി ഷെയര്‍ ചെയ്യാവുന്ന സാങ്കല്‍പ്പിക ടോക്കണാണ്. ഡിജിറ്റല്‍ റിസ്ക് മോണിറ്ററിങ് സ്ഥാപനത്തിന്റെ കണ്ടെത്തലുകൾ അടിസ്ഥാനമാക്കിയാണ് എൻപിസിഐ പഠനം നടത്തിയത്.
Discussion about this post