ഭീം ആപ്പിലൂടെ വിവര ചോർച്ച നടന്നെന്ന വാർത്ത അടിസ്ഥാന രഹിതം; കുപ്രചാരണങ്ങൾ തള്ളി എൻപിസിഐ
ഡൽഹി: ഭീം ആപ്പിലൂടെ വിവര ചോർച്ച നടന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ദേശീയ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി. ആരോപണങ്ങൾ അവാസ്തവമാണെന്നും ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എൻപിസിഐ സ്ഥിരീകരിച്ചു. ...