ഡല്‍ഹി: വന്ദേഭാരത് മിഷന്റെ മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം. 337 വിമാനങ്ങളിലായി 31 രാജ്യങ്ങളില്‍ നിന്നായി 38000 ഇന്ത്യക്കാരെ തിരികെ എത്തിക്കാനാണ് നീക്കം. അമേരിക്കയില്‍ നിന്ന് 54, കാനഡയില്‍ നിന്ന് 24, ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 വിമാനങ്ങള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
മേയ് ഏഴിനാരംഭിച്ച വന്ദേഭാരത് ദൗത്യത്തിലൂടെ ഇതുവരെ 454 വിമാന സര്‍വീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതില്‍ 17,485 പേര് കുടിയേറ്റ തൊഴിലാളികളാണ്. 11,511 പേര് വിദ്യാര്‍ഥികളും 8633 പേര് പ്രൊഫഷണലുകളുമാണ്. കരമാര്‍ഗം 32,000 ഇന്ത്യക്കാര്‍ എത്തി. 3,48,565 പേര് നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
Discussion about this post