ചൈനയ്ക്കെതിരെ അമേരിക്കയടക്കമുള്ള 8 ജനാധിപത്യരാജ്യങ്ങളിൽ നിന്നുമുള്ള നിയമ വിദഗ്ധരുടെ സഖ്യം രൂപീകൃതമാകുന്നു.ആഗോള വ്യാപാരത്തിൽ ചൈനക്കുള്ള മുൻകൈ അവസാനിപ്പിക്കുക, വിപണിയിലെ ചൈനീസ് സ്വാധീനം കുറയ്ക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ഇന്റർ പാർലമെന്ററി അലയൻസ് ഓൺ ചൈന എന്നാണ് സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്. ചൈനയ്ക്കെതിരെ ശീതയുദ്ധത്തിന് കോപ്പ് കൂട്ടുന്ന അമേരിക്ക തന്നെയാണ് ഇതിനു പിറകിൽ എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ഹോങ്കോങ്ങിൽ ചൈന ഈയിടെ നടപ്പിലാക്കിയ ദേശീയ സുരക്ഷാ നിയമത്തോടെ ചൈന യു.എസ് ബന്ധം ശക്തമായി ഉലഞ്ഞിരുന്നു.
യുഎസ് റിപ്പബ്ലിക്കൻ സെനറ്റർ മാർക്കോ റൂബിയോ, ബ്രിട്ടീഷ് നിയമജ്ഞൻ ലെയിൻ ഡങ്കൻ സ്മിത്ത്, മുൻ ജപ്പാൻ പ്രതിരോധമന്ത്രി ഗെൻ നാകറ്റാനി തുടങ്ങിയ പ്രമുഖരാണ് ഈ സമാന്തര സഖ്യത്തിന്റെ അമരക്കാർ.യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആശീർവാദത്തോടെ നടക്കുന്നെന്ന് കരുതപ്പെടുന്ന ഈ കൂട്ടായ്മ ആഗോളവിപണിയിൽ ചൈനയുടെ സ്വാധീനങ്ങൾ ഉപയോഗിച്ച് ചൈനയുടെ താൽപ്പര്യങ്ങൾ നടപ്പിലാക്കുന്ന തടയാൻ വേണ്ടിത്തന്നെയാണെന്ന് വ്യക്തമാണ്.











