കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ച മലപ്പുറം ജില്ലയിലെ സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ കോഴിക്കോട്ടേക്ക് തിരിച്ചു. ബെംഗളൂരുവ നീറ്റ് സവീസസിൽ നിന്ന് പ്രത്യേകമായി എത്തിച്ച ചാർട്ടേഡ് വിമാനത്തിലാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെട്ടത്.
പൊലീസ് ഹെലികോപ്റ്ററിന്റെ വാടക കരാർ കാലാവധി കഴിഞ്ഞ ശനിയാഴ്ച അവസാനിക്കുകയും അത് പുതുക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അടിയന്തര യാത്രയ്ക്കായി പ്രത്യേക ചാർട്ടേഡ് വിമാനം ക്രമീകരിക്കേണ്ടി വന്നത്. അടിയന്തര സാഹചര്യത്തിൽ കരിപ്പൂരിലേക്ക് കൃത്യസമയത്ത് പതിവ് യാത്രാവിമാനങ്ങൾ ലഭ്യമാകാതിരുന്നതിനാലാണ് ചാർട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
അതേസമയം, സംസ്ഥാന സർക്കാരിന് ഒരുരൂപയുടെ പോലും അധിക സാമ്പത്തിക ബാധ്യത വരുത്താതെയാണ് ഈ യാത്രയെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന കണക്കിലെടുത്ത് വിമാനക്കമ്പനി സൗജന്യമായാണ് ഈ സേവനം ലഭ്യമാക്കിയതെന്നും ഔദ്യോഗിക പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു.











