ന്യൂഡൽഹി : എയർ ഇന്ത്യയിൽ നിന്നും റിട്ടയറായ പൈലറ്റ് കോവിഡ് ബാധിച്ചു മരിച്ചു.ഒരു മാസം മുമ്പാണ് 58 വയസുകാരനായ ഇദ്ദേഹം എയർ ഇന്ത്യയിലെ എയർബസ് A320 ന്റെ സീനിയർ ക്യാപ്റ്റൻ സ്ഥാനത്തു നിന്നും റിട്ടയറായത്.റിട്ടയറായതിനു ശേഷം അദ്ദേഹം വിമാനം പറപ്പിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ വ്യക്തമാക്കിയിട്ടിട്ടുണ്ട്. അയൽവാസികളെല്ലാം ക്യാപ്റ്റൻ മരിച്ചത് കോവിഡ് ബാധിച്ചാണെന്ന് പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ബന്ധുക്കൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.മരിച്ച ക്യാപ്റ്റൻ ഡിജിസിഎയിൽ മുമ്പ് ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്പെക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.
ഇന്നലെ വിസ്താര എയർലൈൻസിലെ രണ്ട് പൈലറ്റുമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിൽ സ്ഥിരീകരിച്ച വരും അല്ലാത്തവരുമായി ഇന്ത്യയിലെ 200 ക്രൂ അംഗങ്ങൾ ക്വാറന്റൈനിലുണ്ട്.
Discussion about this post