ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വീണ്ടും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ പിൻജോര മേഖലയിലാണ് തീവ്രവാദികളും സൈന്യവും തമ്മിൽ വെടിവെപ്പ് നടക്കുന്നത്.പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇതുവരെ നാലു തീവ്രവാദികളെ സൈന്യം വധിച്ചു കഴിഞ്ഞു, ഏറ്റുമുട്ടൽ തുടരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ നടന്ന ഏറ്റുമുട്ടലിൽ അഞ്ച് തീവ്രവാദികളെ സിആർപിഎഫ് രാഷ്ട്രീയ റൈഫിൾസ്, സ്പെഷൽ ഓപ്പറേഷൻസ് ഗ്രൂപ്പ് എന്നിവയുടെ സംയുക്ത സേന വധിച്ചിരുന്നു.ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ച ഓപ്പറേഷൻ 12 മണിക്കൂർ നീണ്ടു നിന്നു.










