കോവിഡ് -19 മഹാമാരി മൂലം ഇറാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടു വരുന്നതിന് ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഇറാനിലെത്തി.ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായാണ് കപ്പലുകൾ ഇറാനിൽ എത്തിയിട്ടുള്ളത്.ഇറാനിലെ ബന്ദർ അബ്ബാസിൽ നിന്നും പ്രവാസികളെ ഗുജറാത്തിലെ പോർബന്തറിലായിരിക്കും എത്തിക്കുക.തുടർന്ന് ഇവരെ അതത് സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ ഏൽപ്പിക്കും.
ഇന്ത്യൻ നാവികസേനയുടെ ശാർദൂൽ എന്ന കപ്പലാണ് ഇപ്പോൾ ഇറാനിലെത്തിയിരിക്കുന്നത്.പ്രവാസികളെ പരിശോധിക്കുന്നതിനും വേണ്ടത്ര കരുതൽ നൽകുന്നതിനും ആരോഗ്യ പ്രവർത്തകരുടെ ഒരു സംഘം തന്നെ കപ്പലിലുണ്ട്.ഓപ്പറേഷൻ സമുദ്ര സേതുവിൻറെ ഭാഗമായി ഇന്ത്യൻ നേവിയുടെ ജലാശ്വാ, മാഗർ എന്നീ കപ്പലുകൾ മാലി ദ്വീപിൽ നിന്നും ശ്രീലങ്കയിൽ നിന്നുമായി 2,874 ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിച്ചിരുന്നു.
Discussion about this post