ഡല്‍ഹി: ബിഎസ്എഫ് ജവാന് കൊറോണ ബാധിച്ചു മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന വിനോദ് കുമാര്‍ പ്രസാദ് (35) ആണു മരിച്ചത്. കഴിഞ്ഞ 5 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദിനു നടത്തിയ ആദ്യ കൊറോണ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. എന്നാല്‍ രണ്ടാമത്തെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.
ബിഎസ്എഫില്‍ ഇതുവരെ 3 പേരാണു കൊറോണ ബാധിച്ചു മരിച്ചത്. കേന്ദ്ര അര്‍ധ സൈനിക വിഭാഗങ്ങളില്‍ മരിച്ച ജവാന്മാരുടെ എണ്ണം 14 ആയി.
അതേസമയം, കശ്മീരില്‍ ജോലി ചെയ്യുന്ന 28 സിആര്‍പിഎഫ് ജവാന്മാര്ക്ക് കൊറോണ സ്ഥിരീകരിച്ചു. ജൂണ്‍ ആറിന് കൊറോണ ബാധിച്ച് മരിച്ച കോണ്‍സ്റ്റബിളില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ പലര്‍ക്കും രോഗം പിടിപെട്ടതായാണ് ഗമനം. 90 ആം ബറ്റാലിയനില്‍ പെട്ടവരാണിവര്.
രാജ്യത്ത് 516 സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കൊറോണ ബാധിച്ചിട്ടുണ്ട്. 353 പേര് രോഗമുക്തി നേടി. 4 പേര് മരിച്ചു.
Discussion about this post