ജമ്മു കാശ്മീരിൽ തീവ്രവാദി ജീവനോടെ പിടികൂടി സൈന്യം.ഷോപ്പിയാനിലെ ഖോജ്പുര പ്രവിശ്യയിലാണ് സക്കീർ ഖാനെന്ന ലഷ്കർ ഭീകരനെ സൈന്യം പിടികൂടിയത്.
റെബാൻ ഗ്രാമത്തിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ സക്കീർ ഖാന് പങ്കുണ്ടെന്ന് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം ഇയാൾക്കായി തിരച്ചിൽ നടത്തിയത്.പരിശോധനയിൽ, വെടിയുണ്ടകളും തോക്കുകളുമടക്കം അനേകം യുദ്ധസാമഗ്രികൾ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഈയാഴ്ച, തുടർച്ചയായി നാല് ദിവസം നടന്ന ഏറ്റുമുട്ടലുകളിൽ പതിനേഴ് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു.
Discussion about this post