തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഇന്നുമുതൽ വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും.രണ്ടാഴ്ചത്തെ ട്രയൽ സംപ്രേഷണത്തിന് ശേഷമാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രാവിലെ 8:30 മുതലാണ് ക്ലാസുകൾ ആരംഭിക്കുക.11 മണി വരെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ക്ലാസുകളാവും സംപ്രേഷണം ചെയ്യുക.11 മണിമുതൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക്.
പത്ത് പ്ലസ് ടു ക്ലാസ്സുകളുടെ പാഠഭാഗങ്ങളെല്ലാം അന്നേ ദിവസങ്ങളിൽ വൈകുന്നേരം 5:30നും, 7 മണിയ്ക്കും, മറ്റുള്ള ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിലും പുനസംപ്രേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
Discussion about this post