തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് കൊലക്കേസ് പ്രതി പങ്കടുത്തത് ചോദ്യം ചെയ്ത ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരുന്നു. ഇതിനെ പരിഹസിച്ച് പ്രതികരണവുമായെത്തിയ കോൺഗ്രസ് എംഎൽഎ അനിൽ അക്കരയ്ക്ക് ചുട്ട മറുപടി നൽകി സന്ദീപ് വാര്യർ രംഗത്തെത്തി.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റേയും മുഹമ്മദ് റിയാസിന്റേയും വിവാഹത്തിന് ആർഎസ്എസ് പ്രവർത്തകൻ കാട്ടുകുളങ്ങര സുരേഷ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സിപിഎം പ്രവർത്തകനായ മുഹമ്മദ് ഹാഷിം എന്നയാൾ പങ്കെടുത്ത സംഭവത്തിൽ ആണ് ചോദ്യമുയർത്തിയ സന്ദീപിനെ പരിഹസിച്ച് കോൺഗ്രസ് എംഎൽഎ അനിൽ അക്കരെ രംഗത്തെത്തിയത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അനിൽ അക്കര എംഎൽഎക്ക്, താങ്കൾ എന്റെ പേര് വെച്ച് എഴുതിയ പോസ്റ്റ് കണ്ടു.
തൃശ്ശൂരിലെ സംഘപ്രവർത്തകർ, ഹൈക്കോടതി വെറുതെവിട്ട കേസ് സുപ്രീം കോടതി വരെ നടത്തിയാണ് സുരേഷ് ബാബു വധക്കേസിലെ പ്രതികളായ സിപിഎമ്മുകാർക്ക് ശിക്ഷ വാങ്ങി കൊടുത്തത്.
കേരളത്തിൽ ഇന്നേവരെ സിപിഎമ്മുകാരാൽ കൊല ചെയ്യപ്പെട്ട ഒരു കോൺഗ്രസുകാരന് നീതി വാങ്ങിക്കൊടുക്കാൻ അനിൽ അക്കരക്കോ കോൺഗ്രസ് പ്രസ്ഥാനത്തിനോ കഴിഞ്ഞിട്ടുണ്ടോ ? വേണ്ട ചുരുങ്ങിയ പക്ഷം നിങ്ങൾ കോൺഗ്രസിലെ ഗ്രൂപ്പ് വഴക്ക് കാരണം കോൺഗ്രസുകാർ തന്നെ പരസ്പരം വെട്ടിക്കൊന്ന ലാൽജിക്കോ മധുവിനോ നീതി വാങ്ങി കൊടുക്കാമോ? അതുമല്ലെങ്കിൽ കോൺഗ്രസുകാരനായ പുന്ന നൗഷാദിനെ കൊല ചെയ്ത എസ്ഡിപിഐ യുമായി നിങ്ങളുടെ തൃശ്ശൂർ ജില്ലയിലെ ജനപ്രതിനിധികൾ അടക്കമുള്ളവർക്കുള്ള ചങ്ങാത്തം അവസാനിപ്പിക്കാമോ ?
നിങ്ങൾക്ക് നാണം വേണം എന്ന് ഞാൻ പറയില്ല . ചുരുങ്ങിയപക്ഷം നാണവും മാനവും ഉള്ളവർ കുളിച്ച കുളത്തിൽ ഇറങ്ങി ഒന്നു മുങ്ങുകയെങ്കിലും വേണം.
https://www.facebook.com/692247824150320/posts/3970676349640768/
Discussion about this post