ന്യൂഡൽഹി : കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദർ ജെയ്നിന്റെ ആരോഗ്യ നില വഷളായതായി റിപ്പോർട്ടുകൾ.വെള്ളിയാഴ്ച അദ്ദേഹത്തിന് ന്യുമോണിയ കൂടി സ്ഥിരീകരിച്ചതോടെയാണ് അവസ്ഥ കൂടുതൽ ഗുരുതരമായത്.നിലവിൽ ഡൽഹിയിലെ രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് മന്ത്രി.
കോവിഡ് ഭേദമായി മന്ത്രിക്ക് എത്രയും പെട്ടെന്ന് മടങ്ങി വരാൻ കഴിയട്ടേയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.തീവ്രമായ പനിയോട് കൂടി ജൂൺ 16 നാണ് മന്ത്രി സത്യേന്ദർ ജെയ്നിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.തുടർന്ന് നടത്തിയ പരിശോധനയിൽ അദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.ജൂൺ 17 ന് ആം ആദ്മി പാർട്ടിയുടെ എം.എൽ.എ ആയ അദിഷിക്കും ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Discussion about this post