രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്ത്.രാജസ്ഥാനിൽ കോൺഗ്രസിന് രണ്ടു സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് ലഭിച്ചത്. രാജസ്ഥാനിൽ നിന്നും ജയിച്ചവരിൽ മലയാളിയായ കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലും ഉൾപ്പെടുന്നു. അതേസമയം, മധ്യപ്രദേശിലെ മൂന്ന് സീറ്റുകളിൽ രണ്ടു സീറ്റ് ബിജെപിയും ഒരു സീറ്റ് കോൺഗ്രസും നേടി.
ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്‌ഡിയുടെ വൈഎസ്ആർസിപി 4 രാജ്യസഭാ സീറ്റിലും വിജയിച്ചു. ബിജെപിക്ക് വേണ്ടി മുൻ കേന്ദ്രമന്ത്രിയായ ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഒരു സീറ്റ് കരസ്ഥമാക്കി.19 രാജ്യസഭാ സീറ്റുകളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിന്റെ ഫലമാണ് വെള്ളിയാഴ്ച പുറത്തുവിട്ടത്.








