കൊച്ചി: അനധികൃത സ്വത്ത് സമ്പാദന വിവാദത്തിൽ ഉൾപ്പെട്ട കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ പാർട്ടി ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. പാർട്ടി അന്വേഷണ കമ്മീഷൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ആഴ്ച ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം സക്കീര്‍ ഹുസൈനെ കളമശ്ശേരി ഏരിയാ കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്നും ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കാന്‍ തീരുമാനിച്ചിരുന്നു. സക്കീറിനെതിരെയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചായിരുന്നു തീരുമാനം. മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചയാകുമ്പോഴും ഇക്കാര്യം ഔദ്യോഗികമായി സമ്മതിക്കാൻ പാര്‍ട്ടി തയ്യാറായിട്ടില്ല. സക്കീറിനെതിരെ ഇപ്പോഴും അന്വേഷണം നടക്കുന്നു എന്ന് മാത്രമായിരുന്നു ജില്ല സെക്രട്ടറി സിഎന്‍ മോഹനന്റെ പ്രതികരണം.
Discussion about this post