ഡൽഹി: രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക് 58 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്ഷവര്ധന്. രോഗം ബാധിച്ച മൂന്നുലക്ഷത്തോളം പേര് ഇതുവരെ രോഗമുക്തി നേടി. മരണനിരക്ക് മൂന്നുശതമാനമാണെന്നും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇതു കുറവാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 19 ദിവസത്തോളമെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 17,296 പുതിയ കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Discussion about this post