നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ഇടനില നിന്നത് മേക്കപ്പ് ആർട്ടിസ്റ്റാണെന്ന് റിപ്പോർട്ടുകൾ.കേസിലെ പ്രധാനപ്രതിയുടെ ബന്ധു കൂടിയാണ് വിദേശ രാജ്യങ്ങളിലടക്കം മേക്കപ്പ് ആർട്ടിസ്റ്റ് ആയി ജോലിചെയ്യുന്ന ഇയാൾ. ഷംനയ്ക്കു പുറമേ, ഒരുപാട് പെൺകുട്ടികൾ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസ് സൂചിപ്പിച്ചത്.
സിനിമാക്കാർ മാത്രമല്ല, റിസപ്‌ഷനിസ്റ്റുകളും ഇവന്റ് മാനേജ്മെന്റ് ജീവനക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്.ഇതുവരെ 18 പെൺകുട്ടികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.മോഡലുകളും, സിനിമയിൽ വേഷം മോഹിച്ചെത്തിയ പെൺകുട്ടികളുമാണ് ഇവരിലധികവും.












