ആലപ്പുഴ: മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട എല്ലാ കേസിലും കുടുക്കാന്‍ ശ്രമമെന്ന് എസ്എന്‍ഡിപി നേതാവ് കെകെ മഹേശന്റെ ആത്മഹത്യാക്കുറിപ്പ്. നിരന്തരമായ പീഡനം സഹിക്കാന്‍ വയ്യാതെയാണ് ആത്മഹത്യയെന്നും കുറിപ്പിലുണ്ട്. വീട്ടിലെ തെളിവെടുപ്പിനിടെ ഭാര്യ പൊലീസിന് കത്ത് കൈമാറി.
മഹേശന്റെ ആത്മഹത്യയില്‍ മാരാരിക്കുളം പൊലീസ് ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. കണിച്ചുകുളങ്ങരയിലെ വീട്ടില്‍ എത്തിയാണ് ഉഷാദേവിയുടെ മൊഴി എടുത്തത്. ഇന്നലെ യൂണിയന് ഓഫിസ് ജീവനക്കാരുടെയും മഹേശനുമായി അടുപ്പമുള്ളവരുടെയും മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. മക്കളുടെയും അടുത്ത ബന്ധുക്കളുടെയും മൊഴികള്‍ നേരത്തേ എടുത്തിരുന്നു.
ആത്മഹത്യാ കുറിപ്പില്‍ മഹേശന് സൂചിപ്പിച്ച വ്യക്തികളെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്നാണു കുടുംബത്തിന്റെ ആവശ്യം. മഹേശന്റെ ഫോണ്‍ വിളികളുടെ വിശദവിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അന്വേഷണത്തിനു പ്രത്യേക സംഘം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
Discussion about this post