കോട്ടയം : ജോസ്.കെ.മാണി വിഭാഗം വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിൻ. മുന്നണിയുടെ ഐക്യം ലംഘിച്ച്.മര്യാദ വിട്ട് കേരള കോൺഗ്രസ് ജോസ്.കെ.മാണി പക്ഷം പെരുമാറിയിട്ടില്ലെന്ന് ഉറപ്പുണ്ട്.അതു കൊണ്ടു തന്നെ, അങ്ങനെയൊന്നും പുറത്താക്കാൻ ആകില്ലെന്നും റോഷി അഗസ്റ്റിൻ വെളിപ്പെടുത്തി.
ജോസ്.കെ.മാണി പക്ഷത്തെ യുഡിഎഫ് മുന്നണിയിൽ നിന്നും പുറത്താക്കിയെന്ന മുന്നണി തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ.തീരുമാനം കേട്ട് ഞെട്ടിപ്പോയെന്നും ഇത് പിന്നിൽ നിന്ന് കുത്തുന്ന നീക്കമാണെന്നും പറഞ്ഞ് റോഷി അഗസ്റ്റിൻ, കേരളത്തിലെ പൊതുസമൂഹം ഇക്കാര്യം പൊറുക്കില്ലെന്നും കൂട്ടിച്ചേർത്തു.
Discussion about this post