ന്യൂഡൽഹി : തബ്ലീഗ് ജമാഅത്തിന്റെ തലവനായ മൗലാന സാദിന് ഡൽഹി കലാപത്തിലെ സൂത്രധാരനായ താഹിർ ഹുസൈനുമായുള്ള ബന്ധമുണ്ടെന്ന് പുറത്തുവിട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.ആം ആദ്മി പാർട്ടിയുടെ മുൻ എംഎൽഎ കൂടിയായിരുന്നു താഹിർ ഹുസൈൻ.ഡൽഹി കലാപത്തിലെ മറ്റൊരു പ്രതിയായ ഫൈസൽ ഫാറൂഖിയുമായും മൗലാന സാദിന് ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.ഡൽഹിയിലുള്ള രാജധാനി സ്കൂളിന്റെ ഉടമയാണ് ഫൈസൽ ഫാറൂഖി.
അന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് മൂവരും തമ്മിലുള്ള ബന്ധം കണ്ടെത്താനായത്.ഫൈസൽ ഫാറൂഖിയുടെ രാജധാനി സ്കൂളിൽ മൗലാന സാദ് വലിയ തുക സംഭാവന ചെയ്തതിന്റെ റെക്കോർഡുകൾ അന്വേഷണത്തിൽ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.ഫാറൂക്കിയുടെ തന്നെ മറ്റൊരു സ്കൂളിലാണ് മൗലാനാ സാദ് അയാളുടെ കള്ള പണം നിക്ഷേപിച്ചിരിക്കുന്നത്.വിവിധയിടങ്ങളിലായി മൗലാനാ സാദ് ബിനാമികളെ ഉപയോഗിച്ച് ഭൂമിയിടപാടുകൾ നടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Discussion about this post