കാൺപൂർ : കൊടുംകുറ്റവാളി വികാസ് ഡൂബെയുടെ വലം കൈയായ അമർ ഡൂബെയെ പോലീസ് എൻകൗണ്ടറിൽ വെടിവെച്ചു കൊന്നു.വികാസിന്റെ ഏറ്റവും വിശ്വസ്ത അനുചരനാണ് കൊല്ലപ്പെട്ട അമർ.ബുധനാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്.
ബിജ്നോറിൽ ഒരു കാറിൽ അമർ ഡൂബെയും കൂട്ടാളികളും സഞ്ചരിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. ഉടനെ സ്ഥലത്തെത്തിയ പോലീസിനെ കണ്ടതും അമർ നിറയൊഴിക്കുകയായിരുന്നു എന്നാണ് വിവരം.നാൽപതിലധികം ടീമുകളാണ് ഒരു ഡിവൈഎസ്പി അടക്കം എട്ടു പോലീസ് ഉദ്യോഗസ്ഥരുടെ മരണത്തിനു കാരണക്കാരനായ വികാസ് ഡൂബെയെ അന്വേഷിച്ചു രംഗത്തിറങ്ങിയിരിക്കുന്നത്.
Discussion about this post