ഉജ്ജയിൻ : കൊടുംകുറ്റവാളി വികാസ് ഡൂബെ അറസ്റ്റിൽ.മധ്യപ്രദേശിലെ ഉജ്ജയിനിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.പ്രശസ്തമായ മഹാകാൽ ക്ഷേത്രത്തിൽ ദർശനത്തിന് വന്ന വികാസിനെ ക്ഷേത്രത്തിലെ ഗാർഡ് പിടികൂടുകയായിരുന്നു.ഉടനെ തന്നെ വിവരമറിഞ്ഞെത്തിയ ഉജ്ജയിൻ പോലീസ് സൂപ്രണ്ട് മനോജ് സിംഗ് വികാസിനെ കസ്റ്റഡിയിലെടുത്തു.
ഉത്തർപ്രദേശിൽ, ഒരു ഡിവൈഎസ്പി അടക്കം എട്ടു പോലീസുകാരെ വധിച്ച കേസിൽ ദിവസങ്ങളായി വികാസിനു വേണ്ടി ഊർജിതമായ തിരച്ചിലാണ് നടന്നു കൊണ്ടിരുന്നത്. ഇയാളുടെ അടുത്ത മൂന്ന് അനുയായികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചിരുന്നു.








