ന്യൂഡൽഹി : ഖാദി മാസ്ക്കുകൾ വിപണിയിലെത്തിച്ച് ഖാദി.ഖാദിആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ(കെവിഐസി ). kviconline.gov.in/khadimask എന്ന വെബ്സൈറ്റിലായിരിക്കും ഖാദിയുടെ മാസ്കുകൾ ലഭ്യമാകുക.ഇനി മുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർക്ക് ഖാദി വില്പന കേന്ദ്രത്തിലേക്ക് നേരിട്ടെത്താതെ തന്നെ ഖാദി മാസ്കുകൾ വാങ്ങാം.ഗ്രാമ പ്രദേശങ്ങളിൽ ഉള്ളവരുടെ സുരക്ഷയാണ് ഖാദി ഇതിലൂടെ ലക്ഷ്യമിടുന്നത്.
കോട്ടൺ മാസ്ക്കുകളും സിൽക്ക് മാസ്ക്കുകളും കെവിഐസി നിർമിച്ചു നൽകുന്നുണ്ട്.കോട്ടൺ മാസ്ക്ക് ഒരെണ്ണത്തിന് 30 രൂപയും സിൽക്ക് മാസ്ക്ക് ഒരെണ്ണത്തിന് 100 രൂപയുമാണ് ഈടാക്കുന്നത്. സ്മോൾ,മീഡിയം,ലാർജ് എന്നീ അളവുകളിൽ മാസ്ക്കുകൾ ലഭ്യമാകും എന്നതാണ് കെവിഐസി നിർമിക്കുന്ന ഖാദി കോട്ടൺ മാസ്ക്കുകളുടെ പ്രത്യേകത.ഖാദി സിൽക്ക് മാസ്ക്കുകൾ പല നിറത്തിലും ലഭ്യമാണ്. ഓൺലൈൻ ആയി മാസ്ക്കുകൾക്ക് ഓർഡർ നൽകിയാൽ 5 ദിവസത്തിനുള്ളിൽ കെവിഐസി മാസ്ക്ക് വീട്ടിലെത്തിക്കും.
Discussion about this post