പോലീസ് ഡൽഹി : കൊടും കുറ്റവാളി വികാസ് ഡൂബെയെ വെടിവച്ചുകൊന്നു. പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചതാണ് എന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്
ഡൂബെയുമായി കാൺപൂരിലേക്ക് പോവുകയായിരുന്നു പോലീസ്. യാത്രയ്ക്കിടെ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. മറഞ്ഞ ജീപ്പിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഡൂബെയെ പോലീസ് വെടിവെക്കുകയായിരുന്നു. ഡിവൈഎസ്പി അടക്കം എട്ടു പോലീസുകാരെ വെടിവെച്ചുകൊന്ന കേസിൽ പ്രതിയാണ് വികാസ് ഡൂബെ.
Discussion about this post