സോഷ്യൽ മീഡിയയിൽ വൈറലായി നടി ഗായത്രി സുരേഷിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ .മുഗൾ രാജകുമാരിയായി മേക്കോവർ നടത്തിയാണ് താരം ആരാധകരെ അമ്പരപ്പിക്കുന്നത്. മൂക്കുത്തിയും വലിയ ആഭരണങ്ങൾ അണിഞ്ഞുമുള്ള ഫോട്ടോയ്ക്ക് ആരാധകരുടെ വലിയ പിന്തുണയും ലഭിച്ചുകഴിഞ്ഞു.
കഴുത്തു നിറഞ്ഞു കിടക്കുന്ന നെക്ലൈസും വലിയ കമ്മലും നെറ്റിച്ചുട്ടിയും റിങ് മൂക്കുത്തിയും എല്ലാം താരത്തെ രാജകുമാരിയാക്കി മാറ്റുന്നുണ്ട്. പച്ച, ക്രീം കോമ്പിനേഷനിലുള്ള ലെഹങ്കയാണ് താരത്തിന്റെ വേഷം.












