യുവനേതാക്കളോട് ഗാന്ധി കുടുംബത്തിന് അസൂയയാണെന്ന് ബിജെപി നേതാവും പാർട്ടിയുടെ ദേശിയ വൈസ് പ്രസിഡന്റുമായ ഉമ ഭാരതി.രാജസ്ഥാനിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സച്ചിൻ പൈലറ്റിനെ കോൺഗ്രസ് നീക്കിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു ഉമ ഭാരതി.
രാജസ്ഥാനിൽ ഉണ്ടായ സംഭവത്തിന്റെ പ്രധാന ഉത്തരവാദിത്വം രാഹുൽ ഗാന്ധിക്കും കുടുംബത്തിനുമാണെന്നും യുവനേതാക്കളെ അപമാനിക്കുകയെന്നത് കോൺഗ്രസിൽ സർവ്വ സാധാരണമാണെന്നും ഉമാ ഭാരതി കൂട്ടിച്ചേർത്തു.ഗാന്ധി കുടുംബങ്ങൾക്കു വേണ്ടത് അവരെടുക്കുന്ന തീരുമാനങ്ങളെ എതിർക്കാത്ത, ചോദ്യം ചെയ്യാത്ത നേതാക്കളെയാണെന്നും അവർ ചൂണ്ടിക്കാട്ടി.










