ന്യൂഡൽഹി : അച്ചടക്ക ലംഘനം ആരോപിച്ച് മുൻദേശീയ വക്താവായ സഞ്ജയ് ഝായെ സസ്പെൻഡ് ചെയ്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.രാജസ്ഥാൻ ഉപമുഖ്യമന്ത്രിയായിരുന്ന സച്ചിൻ പൈലറ്റിനെ തൽസ്ഥാനത്തു നിന്നും നീക്കിയതിൽ പ്രതിഷേധിച്ചതിനാണ് ഈ നടപടി.സച്ചിനെ പിന്തുണച്ച് ട്വിറ്ററിൽ എഴുതുകയും, തൊട്ടുപിന്നാലെ എൻഡിടിവിയുടെ ലെഫ്റ്റ് റൈറ്റ് ആൻഡ് സെന്റർ എന്ന പരിപാടിയിൽ പങ്കെടുത്തതിനുമാണ് സസ്പെൻഷൻ.
മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ ബാലാസാഹിബ് തോട്ടറാണ് അച്ചടക്ക നടപടി എടുത്തത് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.കുറച്ചു നാളുകൾക്കു മുമ്പ്, പാർട്ടി നേതൃത്വത്തെ വിമർശിച്ച ലേഖനമെഴുതിയതിനു പിന്നാലെ ഝായെ പാർട്ടി വക്താവ് സ്ഥാനത്തുനിന്നും മാറ്റിയിരുന്നു.
Discussion about this post