കശ്മീർ : നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരെ സൈന്യം വെടിവെച്ചു കൊന്നു. ഇയാളുടെ പക്കൽ നിന്നും ഒരു എ.കെ 47 കണ്ടെടുത്തിട്ടുണ്ട്. നിയന്ത്രണരേഖയ്ക്ക് സമീപം കുപ്‌വാരയിലെ കേരാൻ മേഖലയിലാണ് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. നിയന്ത്രണ രേഖയിൽ ഉടനീളം സൈന്യം കനത്ത ജാഗ്രതയിലാണ്.
കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ വട്ടമാണ് ഭീകരർ അതിർത്തി ലംഘിച്ച് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത്.ശനിയാഴ്ച രാവിലെ, രണ്ടു ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകർത്തിരുന്നു.ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടു.










