മുംബൈ : മുംബൈയിൽ കെട്ടിടങ്ങൾ തകർന്നു വീണ് 8 പേർ മരണപ്പെട്ടു.ശക്തമായ മഴയെ തുടർന്നാണ് മുംബൈയിലെ മലാഡ് ഭാഗത്തും കോട്ട പ്രദേശത്തുമുള്ള കെട്ടിടങ്ങൾ തകർന്നു വീണത്.സംഭവ സ്ഥലത്ത് നിന്നും 23 പേരെ രക്ഷാപ്രവർത്തകർ മാറ്റി പാർപ്പിച്ചു.ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.കെട്ടിടം തകർന്നു വീണ് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മുംബൈ പോലീസും ദേശീയ ദുരന്തനിവാരണ വകുപ്പിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.രക്ഷാപ്രവർത്തനം നടത്തുന്നതിനായി ഫയർ എൻജിനുകളും ആംബുലൻസുകളും സംഭവസ്ഥലത്തേക്ക് എത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംഭവ സ്ഥലം സന്ദർശിച്ചു.കെട്ടിടം തകർന്നു വീണ് മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Discussion about this post