തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്പേസ് പാര്‍ക്ക് ഓപറേഷന് മാനേജരായി നിയമിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ ശിപാര്ശയിലെന്ന് കണ്ടെത്തൽ. ശിവശങ്കറിന്റെ ശിപാര്‍ശ പ്രകാരമാണ് നിയമനം നടന്നതെന്ന് ചീഫ് സെക്രട്ടറിയും ധന അഡീഷണല്‍ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.
ഇക്കാര്യം ശിവശങ്കറിന്റെ സസ്പെന്ഷന് ഉത്തരവിലാണ് പരാമര്‍ശിച്ചിരിക്കുന്നത്. നിയമന ശിപാര്‍ശ ചെയ്തിരിക്കുന്നത് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ ആയിരിക്കെയാണ്.
അതേസമയം സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയ ശിവശങ്കറിനെ വ്യാഴാഴ്ച സസ്പെന്‍ഡു ചെയ്തിരുന്നു. ശിവശങ്കര്‍ അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചത്. ശിവശങ്കറിന്റെ അച്ചടക്ക ലംഘനം സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചു.
Discussion about this post