കൊൽക്കത്ത : ഹൈക്കോടതിയിൽ തന്നെ ‘മൈ ലോർഡ്’, ‘ലോർഡ്ഷിപ്പ്’ എന്നിങ്ങനെ വിളിക്കുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ടിബിഎൻ രാധാകൃഷ്ണൻ.
ഇനി മുതൽ കോടതിയിൽ തന്നെ ‘സാർ’ എന്നു അഭിസംബോധന ചെയ്താൽ മതിയെന്ന് നിർദേശിച്ച് പശ്ചിമ ബംഗാളിലേയും ആൻഡമാൻ നിക്കോബാറിലെയും ജില്ലാ ജഡ്ജിമാർക്കും മറ്റു കീഴ്ക്കോടതിയിലെ ജഡ്ജിമാർക്കും ചീഫ് ജസ്റ്റിസ് ടിബിഎൻ രാധാകൃഷ്ണൻ കത്തെഴുതിയിട്ടുണ്ട്. കോടതിയിലുള്ള മറ്റു ഉദ്യോഗസ്ഥർക്കും ഈ നിർദേശം ബാധകമായിരിക്കും.
Discussion about this post