ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം. പ്രകോപനപരമായി ജനവാസ മേഖലകള്‍ക്ക് നേരെ പാക് സൈന്യം വെടിയുതിര്‍ത്തു. തുടര്‍ന്ന് ശക്തമായി ഇന്ത്യന്‍ സേന തിരിച്ചടിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പാക് സൈനികനെ കൂടി വധിച്ചു. എട്ടോളം പാക് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നിയന്ത്രണ രേഖയ്ക്ക് സമീപത്തെ ഹാജിപിര്‍, രാഖ ചിക്രി, ചാമ്പ സെക്ടറുകളിലാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്.
പൂഞ്ച്, ഹജിപിറില് ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് പാക് സൈനികന് കൊല്ലപ്പെട്ടത്. ഒരു പട്ടാളക്കാരന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പൂഞ്ചില്‍ ഇന്ത്യന്‍ സൈന്യം നല്കിയ തിരിച്ചടിയിലാണ് അഞ്ച് പാക് സൈനികര്‍ക്ക് പരിക്കേറ്റത്.
തുടര്‍ച്ചയായ ഏഴാം ദിവസമാണ് ജമ്മു കശ്മീരില്‍ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി രജൗരിയിലെയും പൂഞ്ചിലെയും ജനവാസ മേഖലകളാണ് പാക് സൈന്യം ലക്ഷ്യമിടുന്നത്.
Discussion about this post