ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ പുതിയ 200 ബോർഡർ ഔട്ട്പോസ്റ്റുകൾ നിർമ്മിക്കാനൊരുങ്ങി നേപ്പാൾ.മുമ്പ് നേപ്പാളിൽ 130 ബോർഡർ ഔട്ട്പോസ്റ്റുകളാണ് ഉണ്ടായിരുന്നത്.സുരക്ഷാ ഏജൻസികളിൽ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് നേപ്പാൾ ഔട്ട്പോസ്റ്റുകളുടെ എണ്ണം 400-500 ആയി വർധിപ്പിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.ഇന്ത്യക്ക് നിലവിൽ നേപ്പാൾ അതിർത്തിയിൽ സശസ്ത്ര സീമ ദളിന്റെ 500 ബോർഡർ ഔട്ട്പോസ്റ്റുകളുണ്ട്.
ബോർഡർ ഔട്ട്പോസ്റ്റുകളുടെയെണ്ണത്തിൽ ഇന്ത്യയ്ക്കൊപ്പം എത്തുന്നതിനു വേണ്ടിയാണു നേപ്പാളിന്റെ ഈ നീക്കം.ബോർഡർ ഔട്ട്പോസ്റ്റുകളെ കൂടാതെ ലിപുലേഖിൽ ഹെലിപ്പാഡുകളും നേപ്പാൾ നിർമിക്കുന്നുണ്ട്.ലിപുലേഖിലെ ഗർബാദർ, ജാൻഗ്രു എന്നീ ഭാഗങ്ങളിലാണ് ഹെലിപ്പാഡുകൾ നേപ്പാൾ നിർമിക്കുന്നത്.മാത്രമല്ല, ബിഹാറിലെ നേപ്പാൾ അതിർത്തിക്ക് സമീപമുള്ള സുസ്റ്റ ഭാഗത്തും ഹെലിപ്പാഡുകൾ നിർമിക്കുന്നുണ്ട്.
Discussion about this post