ബംഗളൂരു : മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവു കൂടെയാണ് കോൺഗ്രസുകാരനായ സിദ്ധരാമയ്യ.
രോഗം ബാധിച്ച വിവരം സിദ്ധരാമയ്യ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറംലോകത്തെ അറിയിച്ചത്.താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടുള്ള എല്ലാവരോടും രോഗലക്ഷണങ്ങൾ ശ്രദ്ധിക്കാനും, ക്വാറന്റൈനിൽ പോകാനും സിദ്ധരാമയ്യ ആവശ്യപ്പെട്ടിട്ടുണ്ട്.








