തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
നിലവില്‍ നടക്കുന്ന രക്ഷാ പ്രവര്‍ത്തനം സംബന്ധിച്ച് വിശദാംശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു.കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ.ജി അശോക് യാദവും എയര്‍പോര്‍ട്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.0495 2376901 എന്ന നമ്പറിൽ സംസ്ഥാന സർക്കാർ വിശദ വിവരങ്ങൾ അറിയാൻ ഹോട്ട് ലൈൻ തുറന്നിട്ടുണ്ട്.
പൈലറ്റ് അടക്കം ആറുപേരാണ് അപകടത്തില്‍ മരിച്ചത്.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കാനും മറ്റെല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താനും സംസ്ഥാന ഗവണ്മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
Discussion about this post