തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. മരണാനന്തര ചടങ്ങുകൾ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി താങ്കൾ പ്രത്യേക പൂജകൾ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ ? എന്ന് ജ്യോതികുമാർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ജ്യോതി കുമാർ ചാമക്കാലയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോടിയേരിയുടെ ശത്രുസംഹാര പൂജ !
രമേശ് ചെന്നിത്തല ആർഎസ്എസ് ആണെന്ന് സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് കോടിയേരി ബാലകൃഷ്ണൻ വീണ്ടും….
രമേശ് ചെന്നിത്തല ഈശ്വരവിശ്വാസിയാണ് എന്നതിൽ സംശയം വേണ്ട….
ഹൈന്ദവ വിശ്വാസികളെല്ലാം ആർഎസ്എസ് ആണ് എന്നാണ് കോടിയേരി പറയുന്നതെങ്കിൽ അദ്ദേഹത്തിൻ്റെ കുടുംബമാണ് ഏറ്റവും വലിയ ആർഎസ്എസുകാർ…….
കോവിഡ്കാലത്ത് സ്വന്തം വീട്ടിൽ പ്രത്യേക പൂജ നടത്തിയ കോടിയേരിയാണ് പ്രതിപക്ഷ നേതാവിൻ്റെ വിശ്വാസത്തെ പരിഹസിക്കുന്നത്….!
മരണാനന്തര ചടങ്ങുകൾ പോലും മാറ്റി വച്ചിരുന്ന സമയത്ത് ശബരിമല മുൻ മേൽശാന്തിയെ വിളിച്ചു വരുത്തി താങ്കൾ പ്രത്യേക പൂജകൾ നടത്തിയത് വൈരുദ്ധ്യാത്മക ഭൗതികവാദത്തിലുള്ള വിശ്വാസം മൂലമാണോ സഖാവേ ?
പ്രാർഥനകളിലും വിശ്വാസത്തിലുമൊന്നും തെറ്റില്ല…
പക്ഷേ കോടിയേരിയും കുടുംബവും ഭക്തർ, ചെന്നിത്തല ആർഎസ്എസ് എന്നത് എവിടുത്തെ ന്യായമാണ്….?
പിന്നെ താങ്കൾ ഇത്തരം പൂജാദി കർമങ്ങൾ നടത്തുന്നത് നല്ലതാണ്…….
പിണറായി വലതുകാൽ വച്ച് കയറിയതുമുതൽ ഈ നാട് അനുഭവിക്കുന്ന ദുരന്തങ്ങൾ ഇനിയെങ്കിലും മാറിപ്പോവാൻ ഉള്ളുരുകി പ്രാർഥിക്കൂ…..
അതല്ല മുഖ്യമന്ത്രിക്കസേര 6 മാസമെങ്കിലും കിട്ടാനുള്ള ശത്രുസംഹാര പൂജയാണ് നടത്തിയതെങ്കിലും വിരോധമില്ല….
ഒരു കാര്യം കൂടി, ചെന്നിത്തലയെ RSS ആക്കിയാൽ പത്ത് ന്യൂനപക്ഷ വോട്ട് കൂടുതൽ കിട്ടും എന്നാണെങ്കിൽ,ആ വെള്ളം പൊളിറ്റ്ബ്യൂറോയുടെ അടുപ്പത്തിരുന്ന് തിളയ്ക്കുകയേ ഉള്ളൂ !
https://www.facebook.com/JyothikumarChamakkala/posts/3172362629537241?__xts__%5B0%5D=68.ARCRi4DuPBPgtQoB2cOfMGgqLKQbE_DJOjj_qILBDYP0sk_81P2f_6egUAutyPF0js8xjfPBEq8u6FafS3OJtDArglYET8PERfpwmyeKYcZ-xD1byOwX1eRM7hvHYUmgzesKJdINhT3mMqzB7p6EWKnJdMWvMT2CeW7iPo_7KY-Cxy99LGeJe6yFXFKvSIUzxWgVV9b_jxHhjQbj3b8yaQLYtdFfFHQnvEd_jXEpZ6OIYCheFmNwQESjPvf6Z8fI4HsQRZghRSjy6BVQDANPXQxPlOyzCa1f9r_9inUi0ZkNr0ERGRPQEuIjiL4JkS7J1wuyGgZSIbFJPytFhdCi5Q&__tn__=-R
Discussion about this post