ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികകാലം നില നില്‍ക്കില്ലെന്ന് ബി.ജെ.പി നേതാവ് വസുന്ധര രാജെ. സര്‍ക്കാറിനെതിരെ വെള്ളിയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കതാരിയ പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സര്‍ക്കാറിനെ വീഴ്ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിയാഴ്ച ബി.ജെ.പി എം.എല്‍.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ഇതുസംബന്ധിച്ച കൂടുതല്‍ ചര്‍ച്ചകളുണ്ടാവുമെന്നാണ് സൂചന.
രാജസ്ഥാനിലെ ഒരു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിന് കഴിഞ്ഞ ദിവസമാണ് വിരാമമായത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വിമത നേതാവ് സചിന് പൈലറ്റ് പാര്‍ട്ടിയുമായി സഹകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
Discussion about this post