നേപ്പാൾ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ചൈനീസ് പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി.ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ജ് ജില്ലയിലുള്ള സോനൗലിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഷെൻ ലെയ് എന്നയാളെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഉത്തർപ്രദേശ് പോലീസ് വ്യക്തമാക്കി.
ഫാമുകൾക്കിടയിലൂടെയുള്ള പാതയിലൂടെ അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സശാസ്ത്ര സീമ ബെൽ (എസ്എസ്ബി ) ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. മഹാരാജ്ഗഞ്ജ് എസ്പി രോഹിത് സിംഗ് സജ്വാൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
നിയമപരമായി ഇന്ത്യയിലേക്ക് വരാനുള്ള വിസ ഇയാളുടെ പക്കലുണ്ടെന്നും എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യ-നേപ്പാൾ അതിർത്തിയിലൂടെ വിദേശികൾ ഇന്ത്യയിലെത്തുന്നത് താൽക്കാലികമായി നിരോധിച്ചിരിക്കുന്നതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. ഫോറിനേഴ്സ് ആക്ടിന്റെ വകുപ്പുകൾ പ്രകാരവും ഐപിസി സെക്ഷൻ 420 പ്രകാരവുമാണ് ഇയാൾക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുള്ളത്.
Discussion about this post